Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് അറസ്‌റ്റു ചെയ്തവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കുത്തിയിരിപ്പു സമരം നടത്തുന്നു.

കണ്ണൂര്‍ സിഐ ഓഫീസില്‍ വ്യാഴാഴ്ച രാത്രി മുതലാണ് അദ്ദേഹം സമരം തുടങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെ ആണ് കണ്ണൂര്‍ നഗരത്തില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്ന് പേരെയും ഒരു ക്വാളിസ് കാറും പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ രാത്രി എട്ടു മണിയോടെ പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍, വിവിധ കേസുകളിലെ പ്രതികളും ക്രിമിനല്‍ പശ്ചാത്തലവുമുള്ള ഇവരെ വിട്ടുതരാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

ഗുണ്ടകളാണെന്ന്‌ ആരോപിച്ച്‌ അറസ്റ്റുചെയ്‌തവര്‍ തന്റെ സുഹൃത്തുക്കളാണെന്നാണ്‌ സുധാകരന്‍ പറയുന്നത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പോലീസ്‌ സ്‌റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ്‌ സമരവും മുദ്രാവാക്യം വിളിയും നടത്തുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+