വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലെത്തിക്കും
ദില്ലി: അധികാരത്തിലെത്തിയാല്‍ സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ള വിദേശ ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ 100 ദിവസത്തിനകം ഇന്ത്യയിലെത്തിക്കുമെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി.
സ്വിറ്റ്സ്ര്‍ലാന്‍ഡിലടക്കം വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിയ്ക്കുന്ന കള്ളപ്പണം 6.88 ലക്ഷം കോടി രൂപവരുമെന്നും അദ്വാനി വെളിപ്പെടുത്തി. കള്ളപ്പണത്തിന്റെ വ്യക്തമായ ചിത്രം ലഭിയ്ക്കുന്നതിനായി പാര്‍ട്ടി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
നികുതിയില്‍ നിന്ന് രക്ഷപെടാനായി നടത്തിയിരിക്കുന്ന ഇത്തരം നിക്ഷേപങ്ങള്‍ രാജ്യത്തിന് നികുതിയിനത്തില്‍ മാത്രമല്ല നഷ്ടമുണ്ടാക്കുന്നത്. മുഴുവന്‍ പണവും രാജ്യത്തിന് നഷ്ടമാവുകയാണ്. ഇത് കൂടുതല്‍ അപകടമാണ്.
ലോകവ്യാപകമായി എഴുപതോളം നികുതിരഹിത കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത്‍. ഈ പണം തിരിച്ചു കൊണ്ടു വന്ന് രാജ്യത്തിന്റെ സാന്പത്തിക മേഖലയിലും സുരക്ഷയ്ക്കായും ഉപയോഗിക്കും. രാജ്യത്തിന്റെ അകത്തുള്ള കള്ളപ്പണത്തേക്കാള്‍ അപകടകരമാണ് പുറത്തുള്ള കള്ളപ്പണം. ഇത്തരം ധനമാര്‍ഗ്ഗങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
അഭിഭാഷകനും പാര്‍ട്ടി നോമിനിയുമായ മഹേഷ് ജലത്മലാനി, എസ് ഗുരുമൂര്‍ത്തി, സുരക്ഷാ വിദഗ്ധന്‍ അജിത് ദോവള്‍, ബാംഗ്ലൂര്‍ ഐഐഎമ്മിലെ പ്രൊഫസര്‍ ആര്‍ വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് ബിജെപി നിയോഗിച്ചിരിയ്ക്കുന്ന വിദഗ്ധ സമിതിയിലെ അംഗങ്ങള്‍.












Click it and Unblock the Notifications