കുളിമുറിയില്‍ ക്യാമറ: വിദ്യാര്‍ഥിനി ജീവനൊടുക്കി
ഗാസിയാബാദ്: ഹോസ്റ്റലിലെ കുളിമുറിയില്‍ ക്യാമറ ഒളിപ്പിച്ചുവെച്ചെന്ന സംശയത്തെത്തുടര്‍ന്ന് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു.
ഉത്തര്‍പ്രദേശിലെ സാഹിബാബാദിലുള്ള സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി സരികയാണ് (23) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. കാണ്‍പുര്‍ സ്വദേശിനിയാണ് സരിക.
ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച ക്യാമറയിലൂടെ തന്റെ ചിത്രമെടുത്തുവെന്ന സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണിയെ തുടര്‍ന്നാണ് സരിക ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications