വോട്ട് നിര്‍ബന്ധമാക്കാനാവില്ല: സുപ്രീം കോടതി
ദില്ലി: തിരഞ്ഞെടുപ്പില്‍ പോളിങ് നിരക്ക് താഴുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരും വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൃദ്രോഗവിദഗ്‌ധനായ അതുല്‍ സരോദെയാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയത്.
കുറഞ്ഞ പോളിങ് ശതമാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് ഭൂരിപക്ഷം ജനതയുടെയും പിന്തുണയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ജസ്റ്റീസ് കെജി ബാലകൃഷ്‌ണന്‍, ജസ്റ്റീസ് പി സദാശിവം എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്. വോട്ട് ചെയ്യാതിരിക്കുന്നവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കുടിവെള്ള കണക്ഷന്‍ റദ്ദാക്കുകയും ചെയ്യണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതൊന്നും മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തികളാണെന്നാണ് കോടതി അഭിപ്രായപ്പെട്ടു. നിര്‍ബന്ധപൂര്‍വം എങ്ങനെയാണ് എല്ലാ പൗരന്‍മാരെയും വോട്ട് ചെയ്യിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരവകാശം വിനിയോഗിക്കുന്നതും സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതും മറ്റും പൗരന്‍മാര്‍ക്ക് തന്നെ വിടുകയാണ് നല്ലതെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications