ഫലം വരും മുന്പേ ദള്‍ മന്ത്രിക്കു സാധ്യത വിജയകുമാര്
തിരുവനന്തപുരം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്പ് തന്നെ സംസ്ഥാന മന്ത്രിസഭയില്‍ ജനതാദളില്‍നിന്നും ഒരു മന്ത്രിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി എം വിജയകുമാര്‍.
ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. തീരുമാനമെടുക്കേണ്ടത് ജനതാദളിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങളാണെന്നും വിജയകുമാര്‍ പറഞ്ഞു.
ദളിന് പുതിയ മന്ത്രിപദം നല്കാന്‍ സിപിഎം തീരുമാനിച്ചെങ്കിലും അത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമായിരിക്കും എന്നാണ് സൂചന. ദളിന് ഉടന്‍ മന്ത്രിസ്ഥാനം നല്കുമെന്ന് വിജയകുമാര്‍ സൂചിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം വരട്ടെ എന്ന സമീപനത്തിലാണ് സിപിഎം കേന്ദ്രങ്ങള്‍.
ദളിലെ ഇടത് അനുകൂല ചേരിയ്ക്ക് മന്ത്രിപദം നല്കാനാണ് സിപിഎം തീരുമാനം. അങ്ങനെ വന്നാല്‍ ജോസ് തെറ്റയിലിനായിരിക്കും സാധ്യത. ഗതാഗത മന്ത്രി പദവി രാജിവെച്ച മാത്യു ടി തോമസിന് പഴയ കസേര ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചതാണ് ജോസ് തെറ്റയിലിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications