ലോഡ് ഷെഡിങ് പിന്‍വലിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 15 വരെ ലോഡ് ഷെഡിങ് പൂര്‍ണമായി പിന്‍വലിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എ.കെ. ബാലന് അറിയിച്ചു. ശനിയാഴ്ച രാവിലെ ചേര്‍ന്ന കെഎസ്ഇബി സ്ഥിരം അംഗങ്ങളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലോഡ്ഷെഡിംഗ് താത്കാലികമായി നിര്‍ത്തിവെച്ചതിന്റെ കാലാവധി കഴിഞ്ഞ ദിവസം തീര്‍ന്ന സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പിന്റെ ഫുള്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.
മെയ് 31 വരെ ആവശ്യമായ വൈദ്യുതി സംസ്ഥാനത്തുണ്ടെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് മണ്‍സൂണ്‍ കൃത്യസമയത്ത് എത്തുമെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനവും ലോഡ്ഷെഡിങ് പിന്‍വലിയ്ക്കാന്‍ ബോര്‍ഡിന് പ്രേരകമായത്. ജൂണില്‍ പ്രതീക്ഷിക്കുന്ന മഴ വൈകുകയാണെങ്കില്‍ ലോഡ്ഷെഡിംഗ് പുനസ്ഥാപിയ്ക്കാമെന്ന നിര്‍ദേശവും ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.
എസ്എസ്എല്‍സി പരീക്ഷ, ലോക്സഭാ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ലോഡ്ഷെഡിംഗ് നിര്‍ത്തിവെച്ചിട്ടും കാര്യമായ കുഴപ്പങ്ങളില്ലാതെ കൊണ് ടുപോകാന്‍ വകുപ്പിനു കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ പ്രതിദിന ഉപഭോഗത്തില്‍ മാറ്റം വന്നിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണ പരിപാടികളുടെ വിജയമാണ് ഇതെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
മാര്‍ച്ചില്‍ പ്രതിദിനം ശരാശരി 48.20 ദശലക്ഷം യൂണിറ്റിന്റെ ആവശ്യകതയാണ് ബോര്‍ഡ് കണക്കാക്കിയിരുന്നതെങ്കിലും 45.8525 ദശലക്ഷം യൂണിറ്റേ ആവശ്യമേ ഉണ്ടായുള്ളൂ. ഇതിന് പുറമെ, കേന്ദ്ര വിഹിതമായി 20.20 ദശലക്ഷം യൂണിറ്റ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 21.5046 ദശലക്ഷം യൂണിറ്റ് ലഭിക്കുകയും ചെയ്തിരുന്നു.
ലോഡ്ഷെഡിംഗ് പിന്‍വലിക്കുന്നതിനൊപ്പം 335.3 കോടിയുടെ കമ്മി നികത്താനെന്ന പേരില്‍ വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് സൂചനകളുണ്ട്. അഞ്ചു മുതല്‍ എട്ടു ശതമാനം വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് വ്യക്തമായ സൂചന വൈദ്യുതി മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications