രണ്ട് ബൂത്തുകളിലെ റീപോളിങ് പുരോഗമിക്കുന്നു
കോഴിക്കോട്: യന്ത്രത്തകരാറ് മൂലം വോട്ടിങിന് തടസ്സം നേരിട്ട രണ്ട് ബൂത്തുകളിലെ റീപോളിങ് ആരംഭിച്ചു. കോഴിക്കോട് നിയോജക മണ്ഡലത്തില്‍പ്പെടുന്ന ബേപ്പൂര്‍ ഗവ. എല്‍പി സ്‌കൂളിലെ 34ാം നമ്പര്‍ ബൂത്തിലും കായംകുളം കൃഷ്‌ണപുരം കാപ്പില്‍ കഴിക്ക് സിഎംഎസ് എല്‍പി സ്‌കൂളിലെ ബൂത്തിലുമാണ് ശനിയാഴ്‌ച റീപോളിങ് നടക്കുന്നത്.
ഇരു ബൂത്തുകളിലെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഇരുമുന്നണികളിലെയും പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ ബഹളം വെച്ചിരുന്നു.
ശനിയാഴ്‌ച റീപോളിങ് നടക്കുന്ന ബൂത്തുകളിലെ സമ്മതിദായകരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷിയടയാളം പതിപ്പിയ്‌ക്കുക. രാവിലെ ഏഴു മുതല്‍ അഞ്ച് വരെയാണ് വോട്ടിങ്.












Click it and Unblock the Notifications