ദമ്പതികളെ താലിബാന്‍ കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പാകിസ്‌താനില്‍ വീണ്ടും താലിബാന്‍ ക്രൂരത. അവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ വെടിവെച്ചു കൊന്നാണ് താലിബാന്‍ വീണ്ടും തങ്ങളുടെ ക്രൂരത പുറം ലോകത്തിന് വെളിപ്പെടുത്തിയിരിക്കുന്നത്.
പാകിസ്‌താനിലെ ഹാംഗു ജില്ലയിലാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ച ദമ്പതികളെ ബന്ധുക്കളുടെ മുന്നില്‍ താലിബാന്‍ പോരാളികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്‌ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് നടന്ന സംഭവം വെള്ളിയാഴ്‌ചയാണ് പുറംലോകമറിയുന്നത്.
ഒറാക്‌സായി ഏജന്‍സിയാണ് ഇത് സംബന്ധിച്ച് വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടിരിയ്‌ക്കുന്നത്. 40 വയസ്സുള്ള പുരുഷനെയും 45 വയസ്സുള്ള സ്‌ത്രീയെയുമാണ് താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത്. താന്‍ നിരപരാധിയാണെന്നും അന്യ പുരുഷന്‍മാര്‍ ആരും തന്നെ ഇതുവരെ സ്‌പര്‍ശിച്ചിട്ടില്ലെന്നും പറഞ്ഞ് സ്‌ത്രീ ദയ യാചിയ്‌ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സ്‌ത്രീയെ ആണ് ആദ്യം വെടിവെയ്‌ക്കുന്നത്. കലാഷ്‌നിക്കോവ് തോക്കില്‍ നിന്നും രണ്ടുവട്ടം നെഞ്ചില്‍ വെടിയേറ്റ സ്‌ത്രീ ശ്വസോച്ഛാസം ചെയ്യുന്നത് കണ്ട് താലിബാന്‍ പോരാളികള്‍ കൊല്ലവളെ എന്ന് ആക്രോശിയ്‌ക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.
സ്‌ത്രീയെയും പുരുഷനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക സ്ഥലത്ത് എത്തിയ്‌ക്കാന്‍ താലിബാന്‍ ബന്ധുക്കളോട് നിര്‍ദ്ദേശിയ്‌ക്കുകയായിരുന്നുവെന്ന് ഡോണിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇവിടെ വച്ച് താലിബാന്‍ ഇരുവരെയും വധിയ്‌ക്കുകയായിരുന്നു.
കുറച്ച് നാള്‍ മുമ്പ് താലിബാന്‍ പോരാളികള്‍ പെണ്‍കുട്ടിയെ പരസ്യമായി ചാട്ടവാറിനടിച്ച് ശിക്ഷിയ്‌ക്കുന്ന ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.












Click it and Unblock the Notifications