വോട്ടഭ്യര്‍ത്ഥന: മന്ത്രിക്കെതിരെ അന്വേഷണം
തൃശ്ശൂര്‍: വോട്ടെടുപ്പ് ദിവസം ചട്ടം ലംഘിച്ച് പോളിങ് ബൂത്ത് പരിസരത്ത് വോട്ടുചോദിച്ചുവെന്ന മന്ത്രി കെപി രാജേന്ദ്രനെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസിനോട് ജില്ല ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബേബിചന്ദ് പി തോമസ് ഉത്തരവിട്ടു,
ഏപ്രില്‍ 16ന് രാവിലെ പൂങ്കുന്നം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ വന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചോദിച്ചെന്നാണ് പരാതി.
ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് വാടാനപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇബി ഉണ്ണികൃഷ്നാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications