പ്രേംനാഥ് എംഎല്‍എയ്ക്ക് നേരെ കല്ലേറ്
കോഴിക്കോട്: വടകര എംഎല്‍എയും ജനതാദള്‍ എസ് നേതാവുമായ എംകെ പ്രേംനാഥിനു നേരെ കല്ലേറ്. എംഎല്‍എ സഞ്ചരിച്ച കാറിന് നേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു.
ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ മടങ്ങുന്നതിനിടെയാണ് സംഭവം. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ റോഡിലെ വളവിനടുത്ത് ഒളിച്ചിരുന്ന അക്രമികള്‍ കല്ലെറിഞ്ഞശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു.
മൂന്നുപേരാണ് ബൈക്കില്‍ കയറിപ്പോയത്. കാറില്‍ എംഎല്‍എ. ഇരുന്ന ഭാഗത്തേക്കാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications