ജനതാദളുമായുള്ള സഹകരണം തുടരും: ഉമ്മന്‍ ചാണ്ടി
കോട്ടയം: ജനതാദള്‍ സഹകരണം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറെ ഗുണം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ജനതാദളുമായുള്ള സഹകരണം ഭാവിയിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
ദളിനോട് മാന്യമായ പെരുമാറ്റമായിരിക്കും യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാവുക. ദളിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള ഉപാധികള്‍ കൂട്ടായ ചര്‍ച്ചയില്‍ തീരുമാനിയ്ക്കും. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്നറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേ സമയം ദളിന്റെ യുഡിഎഫ് പ്രവേശനത്തെ എതിര്‍ത്തു കൊണ്ട് തന്റെ തന്നെ പ്രസ്താവനകള്‍ തിരുത്തിക്കൊണ്ട് തങ്കച്ചന്‍ രംഗത്തെത്തി.
ദളുമായുള്ള ബന്ധം യുഡിഎഫിന് ഗുണകരമാകുമോയെന്നുള്ള ഭീതി കൊണ്ടാണ് സിപിഎം സംസ്ഥാന വ്യാപകമായി അക്രമം നടത്തുന്നതെന്ന് തങ്കച്ചന്‍ ആരോപിച്ചു. ജനതാദള്‍ പ്രസിഡന്റ് നേരിട്ട് പരാതി നല്കിയിട്ടും ആഭ്യന്തര വകുപ്പ് കേസെടുക്കാന്‍ തയാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദളിന്റെ യുഡിഎഫ് പ്രവേശനത്തിന് വ്യക്തമായ ഉപാധികളുണ്ടെന്നും ആര്‍ക്കും കയറിയിറങ്ങി പോകാനുള്ള വഴിയന്പലമല്ല യുഡിഎഫെന്നുമാണ് തങ്കച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.












Click it and Unblock the Notifications