സ്ലംഡോഗ് താരം റുബീന അലിയെ വില്ക്കാന്‍ ശ്രമം

മുംബൈ ചേരി നിവാസിയായ ഒന്പതു വയസ്സുകാരി റൂബീനയെ 20 ലക്ഷം രൂപയ്ക്ക് വില്ക്കാനാണ് പിതാവ് റഫീഖ് ഖുറൈഷിയുടെ ശ്രമമെന്നും ബ്രിട്ടീഷ് ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്യനെയറിലെ നായികാ കഥാപാത്രമായ ലതികയുടെ ബാല്യകാലം അവതരിപ്പിച്ചതോടെയാണ് റൂബിന ലോകപ്രശസ്തയായത്. ദുബായിലുള്ള അറേബ്യന്‍ കുടുംബമാണ് റുബീനയെ വിലയ്ക്ക് മേടിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. ഇടനിലക്കാര്‍ വഴി ഈ കുടുംബം റുബീനയുടെ പിതാവിനെ സമീപിച്ചുവെന്നും സൂചനകളുണ്ട്.
മകളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഖുറൈഷി പറയുന്നു. ദുബായ് കുടുംബത്തിന് ദത്ത് നല്കുന്നതിലൂടെ റുബീനയെ ചേരിയില്‍ നിന്ന് രക്ഷിയ്ക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് റുബീനയുടെ പിതൃ സഹോദരന്‍ പറയുന്നത്. റുബീനയും ഇരുവരുമൊന്നിച്ചുള്ള ചിത്രം പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications