ഉറകളില്‍ മാവോ ചിത്രം: ചൈനയില്‍ പ്രതിഷേധം ശക്തം

ജര്‍മന്‍ കമ്പനി ഡോക് മോറീസിന്റെ പുതിയ ഉത്പന്നത്തിന്റെ പരസ്യത്തിലാണ് മാവോ, ബിന്‍ ലാദന്‍, അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നിവരെ പുരുഷബീജമായി ചിത്രീകരിച്ചിരിക്കുന്നത്.
സുരക്ഷിതമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പരസ്യത്തിലാണ് ഡോക് മോറീസ് കന്പനി ഇവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.
പരസ്യത്തിനെതിരേ ഒരുപേജു നിറയെ വാര്‍ത്തകളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡെയ് ലിയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
ചൈനീസ് ബ്ലോഗര്‍മാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരസ്യം പിന്‍വലിച്ച് കന്പനി ചൈനീസ് ജനതയോട് മാപ്പു പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.












Click it and Unblock the Notifications