കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ചാരഉപഗ്രഹം വിക്ഷേപിച്ചു

  • By Staff
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യക്ക് വേണ്ടി ഇസ്രയേല്‍ നിര്‍മ്മിച്ച ചാര ഉപഗ്രഹവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്‌ച രാവിലെ 6.45 ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നാണ്‌ വിക്ഷേപണം നടന്നത്‌. രാജ്യത്തിന്‌ ഐഎസ്‌ആര്‍ഒ നല്‍കുന്ന പുതുവത്സര സമ്മാനമാണ്‌ ഈ ഉപഗ്രഹങ്ങളെന്ന്‌ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പറഞ്ഞു.

റഡാര്‍ ഇമേജിങ്‌ ഉപഗ്രഹമായ റിസാറ്റ്‌- 2, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹമായ അനുസാറ്റ്‌ എന്നിവയാണ്‌ പിഎസ്‌എല്‍വി ഭ്രമണ പഥത്തില്‍ എത്തിച്ചത്‌. റിസാറ്റിന്‌ 300 കിലോഗ്രാമും അനുസാറ്റിന്‌ 40 കിലോഗ്രാമുമാണ്‌ ഭാരം.

വിക്ഷേപണം കഴിഞ്ഞ്‌ 17 മിനിട്ടിനുശേഷം റിസാറ്റ്‌ ഭൂമിയില്‍നിന്ന്‌ 540 കിലോമീറ്റര്‍ ഉയരത്തിലുളള ഭ്രമണപഥത്തിലെത്തി. രണ്ടു മിനിറ്റുകള്‍ക്ക് ശേഷം അനുസാറ്റും 10 കിലോമീറ്റര്‍ കൂടി ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തി. ഇത്തവണ ഉപഗ്രഹ വിക്ഷേപണത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഉണ്ടാകില്ലെന്ന് ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു.വിക്ഷേപണം വിജയമായിരുന്നുവെന്നും രണ്ടു ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിയെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പറഞ്ഞു.

പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കുകയാണു റിസാറ്റിന്റെ പ്രധാന ദൗത്യം. 300 കിലോഗ്രാം ഭാരം. മൂന്നുവര്‍ഷം പ്രവര്‍ത്തനകാലാവധി. കനത്ത മഞ്ഞിനെ മറികടന്നും ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ക്യാമറകളാണു റിസാറ്റില്‍. ബംഗളുരുവില്‍ നിന്നു ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യും.

ഇസ്രേലിന്റെ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച ഉപഗ്രഹത്തിന് എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനും രാപ്പകല്‍ ഭേദമന്യേ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുമുണ്ട്. അണ്ണാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നിര്‍മിച്ച അനുസാറ്റിന് 40 കിലോഗ്രാം ഭാരമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X