ലാവലിന്‍ ഹര്‍ജി മെയ് രണ്ടാം വാരത്തിലേക്ക് മാറ്റി
ദില്ലി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവെച്ചു. ഹര്‍ജി മെയ് രണ്ടാം വാരം പരിഗണിയ്ക്കുമെന്ന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് അധ്യക്ഷനായ ബഞ്ച് അറിയിച്ചു. ഹര്‍ജിയിന്‍ മേല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയക്കാനും കോടതി വിസമ്മതിച്ചു.
പിണറായി വിജയന് നിലവില്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിയ്ക്കുന്നില്ലെന്നതിനാല് പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും അനുമതി ആവശ്യമില്ലെന്ന് കാണിച്ച് ക്രൈം വാരികയുടെ പത്രാധിപര്‍ ടിപി നന്ദകുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്രിമിനല്‍ നിയമത്തിലെ 197-ാം വകുപ്പ് അനുസരിച്ച് ഇത്തരത്തിലുള്ള നടപടി ആവശ്യമില്ലെന്ന് ഹര്‍ജിയിലുണ്ട്.
കേസ് ആദ്യം പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന് ഹാരീഷ് സാല്‍വെ എത്തിയിരുന്നില്ല. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിയ്ക്കുന്നതിനായി മാറ്റി. കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോഴും സാല്‍വെ എത്തിയില്ല. തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന് ജി പ്രകാശാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.
പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് നേരത്തെ ഹൈക്കോടതി മൂന്നു മാസത്തെ സമയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications