പ്രഭാകരന് ഭീകരനല്ലെന്ന് കരുണാനിധി
ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് ഭീകരനല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി. തമിഴ് വംശജര്‍ക്കായി പ്രത്യേകരാജ്യം രൂപവത്രിക്കണമെന്ന പ്രഭാകരന്റെ ആവശ്യം നല്ലതാണ്. എന്നാല്‍ ആ ലക്ഷ്യത്തിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നത്. ഒരു ദേശീയ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് കരുണാനിധി ഇങ്ങനെ പറഞ്ഞത്.
പ്രഭാകരന് ഭീകരവാദിയല്ല. അതേ സമയം പ്രഭാകരനോടൊപ്പമുള്ളവര്ക്ക് ഭീകരബന്ധമുണ്ടാകാം. പ്രഭാകരന്റെ തന്റെ അടുത്ത സുഹൃത്ത് കൂടിയാണെന്നും കരുണാനിധി വ്യക്തമാക്കി.
പ്രഭാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തെ ചെറുക്കാനായി ശ്രീലങ്കന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കരുണാനിധി ഇങ്ങനെ പ്രതികരിച്ചത്.
ശ്രീലങ്കയില്‍ നടക്കുന്ന പോരാട്ടത്തില്‍ പ്രഭാകരന് കൊല്ലപ്പെട്ടാല്‍ അത് അങ്ങയേറ്റം ദുഖമുണ്ടാക്കുന്ന കാര്യമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ദേശീയചാനലിന് നല്കിയ അഭിമുഖത്തില്‍ കരുണാനിധിയോടൊപ്പം മകളും എംപിയുമായ കനിമൊഴിയും പങ്കെടുത്തു.
ശ്രീലങ്കന്‍ സൈന്യം തമിഴ്വംശജര്ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെങ്കില്‍ ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരുണാനിധി വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രഭാകരന് തന്റെ സുഹൃത്താണെന്നും തീവ്രവാദിയല്ലെന്നുമുള്ള കരുണാനിധിയുടെ പ്രസ്താവന കോണ്‍ഗ്രസ്സിന് ഏറെ തലവേദന സൃഷ്ടിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രഭാകരനെ ഭീകരവാദിയായി കാണുന്നില്ലെന്നും അദ്ദേഹം കൊല്ലപ്പെട്ടാല്‍ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടാവുമെന്നുമുള്ള തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് കപില്‍സിബല്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ഡിഎംകെ നേതാവിന്റെ അഭിപ്രായം ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതോടെയാണ് കോണ്‍ഗ്രസ് പെടുന്നനെ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ബാബ്റി മസ്ജിദ് വിഷയത്തില്‍ ആര്‍ജെഡി എടുത്ത നിലപാടും കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കിയിരുന്നു.ഈ വിവാദങ്ങള്‍ യുപിഎയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക












Click it and Unblock the Notifications