അഭയ: മൈക്കിളിന്റെ ഹര്‍ജി പരിഗണിക്കും
കൊച്ചി: അഭയക്കേസില്‍ നാര്‍ക്കോ പരിശോധനയ്ക്ക് തന്നെ വിധേയമാക്കുന്നതിനെതിരെ മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിള്‍ നല്‍കിയ ഹര്‍ജി സിജെഎം കോടതി തിങ്കളാഴ്ച പരിഗണിക്കും.
അനാരോഗ്യം കണക്കിലെടുത്ത് പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മൈക്കിള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ വാദത്തെ അഭയയുടെ പിതാവ് എതിര്‍ത്തിട്ടുണ്ട്.
നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പ്രതികളുടെ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധി ഉണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭയയുടെ പിതാവിന്റെ അഭിഭാഷന്‍ അഡ്വ എ എക്സ് വര്‍ഗീസ് എതിര്‍വാദം ഉന്നയിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ തിങ്കളാഴ്ച തന്നെ ഉത്തരവുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. അഭയ കേസില്‍ തെളിവുകള്‍ നശിപ്പിയ്ക്കാന്‍ കൂട്ടുനിന്നുവെന്നാണ് മൈക്കിളിനെതിരെ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണം.












Click it and Unblock the Notifications