നാര്‍ക്കോ സിഡികള്‍ സിഡിറ്റിന് കൈമാറാം
കൊച്ചി: അഭയാക്കേസില്‍ നാര്‍ക്കോ പരിശോധനയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് മുന്‍ എസ്‌പി കെ ടി മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം 22ലേയ്ക്കു മാറ്റി. നാര്‍ക്കോ പരിശോധനയില്‍ നിന്നും ഒഴിവാക്കാന്‍ റിവിഷന്‍ ഹര്‍ജിയാണ് മൈക്കിള്‍ സമര്‍പ്പിച്ചത്.
അനാരോഗ്യം പരിഗണിച്ച് പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മൈക്കിളിന്റെ ആവശ്യം. എന്നാല്‍ അഭയയുടെ പിതാവ് ഇതിനെ എതിര്‍ത്തിട്ടുണ്ട്.
ഇതിനിടെ ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ പ്രതികളെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ചതിന്റെ സിഡികള്‍ സി-ഡിറ്റില്‍ വിദഗ്ധ പരിശോധനയ്ക്കു നല്‍കാമെന്ന് സിബി ഐ കോടതിയെ അറിയിച്ചു. സിഡിയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ നേരത്തെ സിഡാക്കിനെ ഏല്പിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള സാങ്കേതിക സംവിധാനം ഇല്ലാത്തതിനാല്‍ സിഡാക് സിഡികള്‍ തിരിച്ചയച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സിഡികള്‍ സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന് കൈമാറാന്‍ സിബിഐ സന്നദ്ധത അറിയിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications