പ്രഭാകരന് അന്ത്യശാസനം;ചാവേര്‍ ആക്രമണത്തില്‍ 17മരണം
കൊളംബൊ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനോട് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പുലികളും ലങ്കന്‍ സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി.
മുല്ലത്തീവിലെ പുതുമാതലനില്‍ പുലികള്‍ ബന്ദികളാക്കിയ പതിനയ്യായിരത്തോളം വരുന്ന തമിഴ്‌വംശജരെ മോചിപ്പിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ പ്രഭാകരന് കീഴടങ്ങാനുള്ള അന്ത്യശാസനം നല്‍കിയത്. ഈ സമയപരിധി കഴിഞ്ഞാല്‍ ശ്രീലങ്കന്‍ സേന അന്തിമയുദ്ധം ആരംഭിക്കുമെന്നും പ്രസിഡന്റ് മഹീന്ദ്ര രാജ്‌പക്‌സെ മുന്നറിയിപ്പ് നല്കി.
അതിനിടെ സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിത പാതയിലൂടെ ജനങ്ങള്‍ രക്ഷപ്പെടുന്നതിനിടെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ പതിനേഴ് പേര്‍ മരിച്ചു. പുതുമാതലനിലെ പുലിത്താവളം കീഴടക്കി സൈന്യം മോചിപ്പിച്ചവരായിരുന്നു ഇവര്‍. കൊല്ലപ്പെട്ടവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്ന് സൈനിക വക്താവ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് സൈന്യം പുലികളുടെ ഒരു താവളം പിടിച്ചെടുത്ത് ബന്ദികളെ മോചിപ്പിച്ചത്. കര്‍ശന പരിശോധനയ്‌ക്കുശേഷം വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള തെങ്ങിന്‍തോപ്പിലൂടെയുള്ള പതിനേഴ് ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സുരക്ഷിത പാതയിലൂടെ ഇവരെ രക്ഷപ്പെടാന്‍ അനുവദിച്ചത്. ജനങ്ങളെ രക്ഷപ്പെടുത്താന്‍ ശ്രീലങ്കന്‍ നാവികസേനയുടെ ബോട്ടുകളും യാത്രതിരിച്ചിട്ടുണ്ട്.
പുലികള്‍ക്ക് തമിഴ്‌വംശജര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടതിന്റെ തെളിവാണ് ജനങ്ങളുടെ കൂട്ട കുടിയൊഴിയലെന്ന് സൈനികവക്താവ് അറിയിച്ചു.
മുല്ലത്തീവിലെ ഈ തമിഴ് വംശജരെ മനുഷ്യമതിലായി ഉപയോഗിച്ചാണ് പുലികള്‍ ശ്രീലങ്കന്‍ സേനയെ നേരിട്ടുകൊണ്ടിരുന്നതെന്ന് കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വക്താവ് ആരോപിച്ചിരുന്നു.
അതേ സമയം പുലികള്‍ക്കെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി തമിഴ് വംശജര്‍ക്കെതിരെ ആക്രമണങ്ങള്‍ ലങ്കന്‍ സര്‍ക്കാര്‍ അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധം ശക്തമാണ്.












Click it and Unblock the Notifications