കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: സാന്പത്തിക സ്ഥിരത നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ റിപോ, റിവേഴ്‌സ്‌ റിപോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു കൊണ്ട്റിസര്‍വ്‌ ബാങ്ക് വായ്‌പാനയം പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനം അനുസരിച്ച്‌ 4.75 ശതമാനമാണ്‌ റിപോ നിരക്ക്‌. റിവേഴ്‌സ്‌ റിപോ നിരക്ക്‌ 3.25 ശതമാനമാകും. നാണയപ്പെരുപ്പം മൂന്ന്‌ ശതമാനമായി നിലനിര്‍ത്താന്‍ കഴിയുമെന്നും റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നയത്തില്‍ പറയുന്നു.

അതേ സമയം കരുതല്‍ ധന അനുപാതത്തില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയാറായിട്ടില്ല. സിആര്‍ആര്‍ നിരക്ക്‌ അഞ്ചു ശതമാനമായി തന്നെ തുടരും.

2009-2010 സാമ്പത്തിക വര്‍ഷം ആറു ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ കൈവരിക്കാനാകുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വിലയിരുത്തുന്നു. 2010 ഫെബ്രുവരി വരെ പണപ്പെരുപ്പ നിരക്കിലെ കുറവ് തുടരുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടിലുണ്ട്.

റിപോ, റിവേഴ്‌സ്‌ റിപോ നിരക്കുകള്‍ കുറച്ചതോടെ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക്‌ കുറയാന്‍ സാധ്യത ഏറിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് റിസര്‍വ്‌ ബാങ്ക്‌ പലതവണ നിരക്കുകള്‍ കുറച്ചുവെങ്കിലും പല ബാങ്കുകളും വായ്‌പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയാറായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X