സ്ഫോടനം: പി ജയരാജന്റെ മകനെതിരെ കേസ്
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് നടന്ന സ്‌ഫോടനത്തില്‍ പരുക്കേറ്റ സംഭവത്തില്‍ പി ജയരാജന്‍ എംഎല്‍എയുടെ മകന്‍ ആശിഷിന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ആഘോഷിന്റെയും പേരില്‍ കതിരൂര്‍ പൊലീസ് കേസെടുത്തു.
സ്‌ഫോടകവസ്‌തുക്കള്‍ അശ്രദ്ധമായി കൈകാര്യംചെയ്‌തതുവെന്ന കുറ്റം ചുമത്തിയാണ് കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ വി കെ വിശ്വംഭരന്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ മൊഴി എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും മൊഴിയെടുക്കാന്‍ പറ്റുന്ന സാഹചര്യമല്ലെന്ന് പറഞ്ഞ് ബന്ധുക്കളും കൂടെയുണ്ടായിരുന്നവരും ഉദ്യോഗസ്ഥരെ തിരിച്ചയച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂത്തുപറന്പ് സിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് കതിരൂര്‍ എസ്ഐ കേസെടുത്തത്.
അതിനിടെ കണ്ണൂരില്‍ പാട്യം പുതിയതെരുവിലെ കോണ്‍ഗ്രസ് ഓഫീസ് ബോംബെറിഞ്ഞ് ഓഫീസ് തകര്‍ക്കുകയും സമീപത്തെ പാട്യം പട്ടേല്‍ സ്‌മാരക വായനശാലക്ക് നേരെ ബോംബെറിഞ്ഞ് അക്രമം നടത്തുകയും ചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്ക് പരിക്കേറ്റതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications