Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം തീരുന്നു

ദില്ലി: ലോക്സഭയിലേക്കും ഒറീസ, ആന്ധ്രാപ്രദേശ് നിയമസഭകളിലേക്കും ഏപ്രില്‍ 23ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൊവ്വാഴ്ച സമാപിയ്ക്കും.

മഹാരാഷ്ട്ര (25), ആന്ധ്രാപ്രദേശ്(20), യുപി (17), കര്‍ണാടക(17), മധ്യപ്രദേശ് (13), ബിഹാര്‍ (13), അസം(11), ഒറീസ(11), ജാര്‍ഖണ്ഡ്(8), ഗോവ (2) ത്രിപുര(2), കശ്മീര്‍(1) എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നതും രണ്ടാം ഘട്ടത്തിലാണ്. ആകെ 2041 സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്ന രണ്ടാംഘട്ടത്തില്‍ 121 പേര്‍ സ്ത്രീകളാണ്.

അതേസമയം മണിപ്പൂരിലെ രണ്ടാമത്തെ ലോക്സഭാമണ്ഡലത്തില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഇവിടുത്തെ പ്രചാരണം തിങ്കളാഴ്ച സമാപിച്ചിരുന്നു. രണ്ടു ലോകസഭാ മണ്ഡലങ്ങളുളള മണിപ്പൂരിലെ ആദ്യഘട്ടം 16ന് കഴിഞ്ഞിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി രാഹൂല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, മകള്‍ സുപ്രിയ സുളെ , കോണ്‍ഗ്രസ് നേതാക്കളായ എആര്‍ ആന്തുലെ, നാരായണ്‍ റായുടെ മകന്‍ നിലേഷ് റാണെ, സുരേഷ് കല്‍മാഡി,എന്‍ വീരപ്പമൊയ് ലി, എന്‍ ധരംസിങ്, എച്ച്ഡി കുമാരസ്വാമി, വിനയ് കട്യാര്‍, എച്ച് എന്‍ അനന്തകുമാര്‍, എസ് സുശീല്‍കുമാര്‍ ഷിന്‍ഡെ, മാര്‍ഗരറ്റ് ആല്‍വ, സികെ ജാഫര്‍ ഷെരീഫ് എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+