ഫാദര്‍ കോട്ടൂരിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്
കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ജാമ്യ വ്യവസ്ഥകളില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇളവ് അനുവദിച്ചു.
കോടതിയുടെ അനുമതിയില്ലാതെ താമസസ്ഥലം വിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് ലഭിച്ചിരിയ്‌ക്കുന്നത്.
ഇതോടെ ബിഷപ്‌സ് ഹൗസിലെ സേവനങ്ങള്‍ തുടരാനും കാരിത്താസ് നഴ്‌സിംഗ് കോളെജിലെ അധ്യാപനത്തിലും രോഗികളായ ബന്ധുക്കളെ സന്ദര്‍ശിയ്‌ക്കാനും കോട്ടൂരിന് കഴിയും.
മൂന്ന് മാസത്തേക്കാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചിരിയ്‌ക്കുന്നത്. നേരത്തെ കേസിലെ മറ്റു പ്രതികളായ ഫാദര്‍ പൂതൃക്കയിലിനും സിസ്റ്റര്‍ സെഫിയ്‌ക്കും കോടതി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചിരുന്നു.












Click it and Unblock the Notifications