മന്ത്രി കെപി രാജേന്ദ്രന്‍ ചട്ടം ലംഘിച്ചു
തൃശൂര്‍: പോളിങ് ബൂത്ത് പരിസരത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയ്‌ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച മന്ത്രി കെപി രാജേന്ദ്രന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് തൃശൂര്‍ വെസ്റ്റ് പോലീസിന്റെ എഫ്‌ഐആര്‍.
മന്ത്രിക്കെതിരെ വാടാനപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇബി ഉണ്ണികൃഷ്‌ണന്‍ സമര്‍പ്പിച്ച പരാതിയില്‍ മേല്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം പോലീസിന് നിര്‍ദ്ദേശം നല്‌കിയിരുന്നു. ഇതനുസരിച്ച് പോലീസ് തിങ്കളാഴ്‌ച വൈകിട്ട് മന്ത്രിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
വോട്ടെടുപ്പ് ദിവസം തൃശൂര്‍ പൂങ്കുന്നം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനോട് കുശലപ്രശ്‌നത്തിനിടെ മന്ത്രി കെപി രാജേന്ദ്രന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ കാര്യം മറക്കരുതെന്ന് പറഞ്ഞിരുന്നു. ഇത് തിരഞ്ഞടുപ്പ് ചട്ടങ്ങളുടെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്ന് പരാതിക്കാരന്‍ ആരോപിയ്‌ക്കുന്നു.












Click it and Unblock the Notifications