കണ്ണൂരില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിട്ടില്ല:ചാണ്ടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ പോയത് രഹസ്യമായിട്ടല്ലെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി. വോട്ടെടുപ്പിന്റെ സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചുമണിക്കു ശേഷമാണ് താന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സിപിഎം അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വന്തം അക്രമങ്ങളെ മറച്ചുവയ്ക്കുന്നതിനാണ് എല്‍ഡിഎഫ് ഇത്തരം നുണക്കഥകള്‍ തനിക്കു നേരെ ഉന്നയിക്കുന്നത്. ക
ണ്ണൂരില്‍ അക്രമം നടത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. പക്ഷേ അതില്‍ അവര്‍ പരാജയപ്പെട്ടു. പി ജയരാജന്‍ എംഎല്‍എയുടെ മകന്റെ കൈയില്‍ നിന്ന് ബോംബ് പൊട്ടിയ സംഭവം പൊലീസ് അന്വേഷിക്കുന്നതിനാല്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ജനതാദളിന്റെ പ്രവര്‍ത്തനം യുഡിഎഫിന് തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്തു. അതിന് ദളിനോട് നന്ദിയുണ്ട്. ഭാവിയിലും ദളുമായി സഹകരിക്കും. ഇക്കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായവ്യത്യാസവുമില്ല..
സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ അബ്‌ദുള്ളക്കുട്ടിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications