സ്മാര്‍ട്ട് സിറ്റി ഓഫീസ് അടച്ചിടുന്നു
കൊച്ചി: സ്മാര്‍ട്ട് സിറ്റിയ്ക്ക് പദ്ധതിയ്ക്ക് അനുവദിച്ച 30 ഏക്കര്‍ ഭൂമിയുടെ മേല്‍ സ്വതന്ത്രാവകാശം നല്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നത് വരെ കൊച്ചിയിലുള്ള ടീകോമിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ടീകോം ചെയര്‍മാന്‍ ഫരീദ് അബ്ദുള്‍ റഹ്‌മാന്‍ വ്യക്തമാക്കി.
കൂടുതല്‍ ജോലിക്കാരെ പുതിയതായി നിയമിക്കുകയോ തത്കാലം ഓഫീസ് തുറന്ന് പ്രവര്‍ത്തിയ്ക്കുകയോ ചെയ്യില്ല. എന്നാല്‍ പഴയ ഉദ്യോഗസ്ഥരെ നീക്കം ചെയ്യില്ല. കന്പനിയുടെ ഉദ്യോഗസ്ഥര്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ ദുബായിലായതിനാലാണ് കൊച്ചിയിലെ ഓഫീസ് അടച്ചിട്ടിരിയ്ക്കുന്നതെന്നും അബ്ദുള്‍ റഹ്മാന്‍ വിശദീകരിച്ചു.
ഭൂമിയുടെ മേലുള്ള സ്വതന്ത്ര വിനിമയം ലഭിയ്ക്കുന്നതിനായി ടീകോം നടത്തുന്ന പുതിയ സമര്‍ദ്ദ തന്ത്രമാണിതെന്നാണ് കരുതപ്പെടുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും ടീകോം പിന്‍മാറിയെന്ന് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിടെയാണ് കന്പനിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ഉണ്ടായിരിക്കുന്നത്.
അതേ സമയം ഭൂമിയുടെ സ്വതന്ത്രാവകാശ കരാറില്‍ തീരുമാനമുണ്ടാകാതെ ഉദ്യോഗസ്ഥരെ കേരളത്തിലേക്കയക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 30നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ടീകോം നല്കിയ സമയപരിധി അവസാനിയ്ക്കുന്നത്.












Click it and Unblock the Notifications