ഭാര്യയുമായി അവിഹിതം: പിതാവിനെ കൊലപ്പെടുത്തി
ഗാസിയാബാദ്: തന്റെ ഭാര്യയുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട പിതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മോഡിനഗറിലെ ദയാപുരി റസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം.
മോഡി നഗറില്‍ ഡ്രൈവറായ സുനില്‍ കുമാറാണ് പിതാവിനെ ഇരുന്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
ഓട്ടോ ഡ്രൈവറായ സുനില്‍ പതിവായി ദീര്‍ഘ ദൂര ഓട്ടം പോകാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓട്ടം വേണ്ടെന്ന് വെച്ച് അവിചാരിതമായി വീട്ടിലെത്തിയ സുനില്‍ തന്റെ പിതാവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് കണ്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട സുനില്‍ വീടിനുള്ളിലുണ്ടായിരുന്ന ഇരുന്പ് വടിയെടുത്ത് പിതാവിന്റെ തലയില്‍ പലതവണ പ്രഹരിച്ചു. സംഭവ സ്ഥലത്ത് വെച്ചു തന്നെ സുനിലിന്റെ പിതാവായ രാജേന്ദ്ര കുമാര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സുനില്‍ സ്വമേധയാ മോഡിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു.












Click it and Unblock the Notifications