വോട്ടര്‍മാര്‍ക്ക് പണം; പ്രകാശ് ഝാ അറസ്‌റ്റില്‍
പട്‌ന: പ്രശസ്ത സിനിമ സംവിധായകനും ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ മണ്‌ഡലത്തിലെ രാഷ്ട്രീയ ജനതാപാര്‍ട്ടി സ്‌ഥാനാര്‍ഥിയുമായ പ്രകാശ് ഝായെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തുവെന്ന കേസില്‍ അറസ്‌റ്റ് ചെയ്‌തു.
പണവിതരണം നടത്തിയെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഝായുടെ വീട് റെയ്‌ഡ് ചെയ്‌ത പോലീസ് പത്തര ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഝാ അറസ്റ്റിലായത്. ഝായ്‌ക്ക് പുറമെ 29 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. അര്‍ധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ വെസ്‌റ്റ് ചമ്പാരന്‍ പോലീസ് സൂപ്രണ്ട് കെഎസ്. അനുപമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഝായെ അറസ്‌റ്റ് ചെയ്‌തത്.
എന്നാല്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണം ഝാ നിഷേധിച്ചു. തന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്‌ടറിയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള പണമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് പിന്നില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയുമാണ് ഝാ കുറ്റപ്പെടുത്തി.












Click it and Unblock the Notifications