ലങ്കന്‍ പ്രശ്നം: തമിഴ്നാട്ടില്‍ പൊതുപണിമുടക്ക്
ചെന്നൈ: ശ്രീലങ്കന്‍ പ്രശ്നത്തില്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തമിഴ്നാട്ടില്‍ വ്യാഴാഴ്ച 24 മണിക്കൂര്‍ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. ശ്രീലങ്കന്‍ പ്രശ്നം അവലോകനം ചെയ്യാനായി ചൊവ്വാഴ്ച രാത്രി ചേര്‍ന്ന പാര്‍ട്ടി യോഗത്തിന്റെതാണ് തീരുമാനം.
എല്‍ടിടിഇ തലവന്‍ പ്രഭാകരന്‍ ഭീകരനാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ലങ്കയിലെ തമിഴ് വംശജരുടെ ജീവന്‍ രക്ഷിയ്ക്കുകയാണ് വേണ്ടതെന്നും യോഗത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ലങ്കന്‍ പ്രശ്നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കരുണാനിധി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ക്ക് ഫാക്സ് അയച്ചിരുന്നു.












Click it and Unblock the Notifications