ബന്ദികളായ തീവണ്ടി യാത്രക്കാരെ മോചിപ്പിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡില്‍ നക്സലൈറ്റുകള്‍ ബന്ദികളാക്കിയ തീവണ്ടി യാത്രക്കാരെ മോചിപ്പിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ബന്ദി നാടകത്തിന് ശേഷം ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ നക്സലൈറ്റുകള്‍ തന്നെയാണ് യാത്രക്കാരെ മോചിപ്പിച്ചത്. തീവണ്ടിയുടെ നിയന്ത്രണം വിട്ടുകൊടുത്ത നക്സലൈറ്റുകള്‍ ലെത്ഹാര് സ്റ്റേഷന് വിട്ടു പോകുകകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു
ബുധനാഴ്ച രാവിലെ 7.30 നാണ് ബര്‍ഖാന-മുഗള്‍സരായ് തീവണ്ടിയിലെ യാത്രക്കാരെ ലത്ഹാര് സ്റ്റേഷനില്‍ വെച്ചാണ് നക്സലൈറ്റുകള്‍ ബന്ദികളാക്കിയത്. തീവണ്ടിയുടെ ഡ്രൈവറെയും ഗാര്ഡിനെയുമടക്കം 700ഓളം യാത്രക്കാരെയാണ് നക്സലൈറ്റുകള്‍ ബന്ദികളാക്കിയത്.
ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് നക്സലൈറ്റുകള്‍ അഴിച്ചു വിട്ടത്. റെയില്‍വെ സ്റ്റേഷനും സ്കൂളും ചൊവ്വാഴ്ച രാത്രി അവര്‍ ബോംബുവച്ച് തകര്‍ത്തു.
ദില്ലിയിലേക്ക് പോയ രാജധാനി എക്സ്പ്രസിനുനേരെ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. തീവണ്ടി കടന്നുപോകുന്നതിന് അര മണിക്കൂര്‍ മുന്‍പാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. പ്രദേശത്തെ തീവണ്ടി ഗാതഗതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications