ജയിലില്‍ പോകാന്‍ ഭയമില്ല: വരുണ്‍ഗാന്ധി
പിലിഭിത്ത്: വീണ്ടും ജയിലില്‍ പോകാന്‍ തനിക്ക് ഭയമില്ലെന്ന് ബിജെപിയുടെ പുതിയ വിവാദ നായകന്‍ വരുണ്‍ ഗാന്ധി. അക്രമ രാഹിത്യത്തിന്റെ വക്താവാണ് താന്‍. എക്കാലത്തും മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പിലിഭിത്തിലെ സിറ്റിങ് എംപിയും അമ്മയുമായ മനേകാ ഗാന്ധിക്കൊപ്പമാണ് വരുണ്‍ പത്രിക നല്‍കാനെത്തിയത്.
മുസ്ലീം സമൂഹത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ വരുണ്‍ 20 ദിവസത്തോളം തടവില്‍ കഴിഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം രണ്ടാഴ്‌ചത്തെ ജാമ്യത്തില്‍ ഇറങ്ങിയത്.
അദ്ദേഹത്തിനെതിരെ അക്രമം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് വരുണ്‍ഗാന്ധിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പത്രികാ സമര്‍പ്പണത്തിനു മുന്‍പ് പിലിഭിത്തില്‍ പ്രകടനം നടത്താന്‍ ബിജെപി അനുമതി തേടിയെങ്കിലും പോലീസ് നല്‍കിയില്ല.












Click it and Unblock the Notifications