ദള്‍ മന്ത്രിയെ തീരുമാനിക്കുന്നത് പിണറായി അല്ല
തിരുവനന്തപുരം: ജനതാദള്‍ മന്ത്രിയെ തീരുമാനിയ്ക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയല്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. പുതിയ മന്ത്രിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുടെ മന്ത്രിമാരെ സംബന്ധിച്ച കാര്യങ്ങള്‍ അതാത് പാര്‍ട്ടികള്‍ തന്നെയാണ് തീരുമാനിയ്ക്കക, പാര്‍ട്ടി സെക്രട്ടറിയില്ല. അവര്‍ ഇക്കാര്യം ഇടത് മുന്നണിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും വിഎസ് പറഞ്ഞു.
ജനതാദളിന് ഉടന്‍ മന്ത്രിയുണ്ടാകുമെന്നും എന്നാല്‍ അത് വിമതഗ്രൂപ്പില്‍ നിന്നാകില്ലെന്നും സിപിഎം സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഘടകകക്ഷികളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും അവ പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വിഎസ് പറഞ്ഞു. എന്നാല്‍ എംപി വീരേന്ദ്ര കുമാര്‍ ജനതാദള്‍ വിമതനാണോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല.
ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുളളവരുടെ പട്ടിക കുറ്റമറ്റതാക്കാന്‍ സംസ്ഥാനത്ത് പുതിയ സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലുള്ള ബിപിഎല്‍ പട്ടിക വസ്‌തുതാപരമല്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ ദിവസം മാര്‍ച്ച് 31 ആയി ഏകീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എത്ര സീറ്റു ലഭിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. മറ്റിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും അത് പൂര്‍ത്തിയാകാതെ മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ലെന്നുമായിരുന്നു വിഎസിന്റെ പ്രതികരണം.












Click it and Unblock the Notifications