Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സന്ദര്‍ശനം: ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ്

Oommen Chandy
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍ സന്ദര്‍ശിച്ചതിന് വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് അയച്ചു. വോട്ടെടുപ്പ് ദിനത്തില്‍ കണ്ണൂര്‍ സന്ദര്‍ശിച്ചതിന് പിന്നിലുള്ള ഉദ്ദേശം വെളിപ്പെടുത്തണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി പെരുമാറ്റച്ചട്ട ലംഘനം നടത്തി എന്നാരോപിച്ച് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രാഗേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി എടുത്തിരിയ്ക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നോട്ടീസ് തിരഞ്ഞെടുപ്പു കമ്മീഷന്‍ അയച്ചിരിക്കുന്നത്.

അതേ സമയം വോട്ടെടുപ്പ് ദിവസം കണ്ണൂരില്‍ പോയത് രഹസ്യമായിട്ടല്ലെന്നും ആ വിവരം പോലീസിനെ അറിയിച്ചിരുന്നുവെന്നും പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്നേ ദിവസം അഞ്ചുമണിക്കു ശേഷമാണ് മാധ്യമപ്രവര്‍ത്തകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ടത്, അതിനാല്‍ തന്റെ കണ്ണൂര്‍ സന്ദര്‍ശനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

എന്നാല്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരനെ കാണാനെത്തിയവര്‍ പോലീസ് പിടിയിലായതും അവരെ വിട്ടുകിട്ടാന്‍ സുധാകരന്‍ സമരം നടത്തിയതും പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനവുമെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നത്.

സുധാകരനെ സന്ദര്‍ശിയ്ക്കാനെത്തിയ തൃശൂര്‍ സ്വദേശികള്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണെന്നും ഇവര്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമുള്ള ആരോപണത്തിന്‍ മേല്‍ പോലീസ് അന്വേഷണം പുരോഗമിയ്ക്കുകയാണ്.

ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് നോട്ടീസ് അയച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+