ആശിഷിനെതിരെ അന്വേഷണം വേണം: സിദ്ദിഖ്
കോഴിക്കോട് : പി ജയരാജന്‍ എംഎല്‍എയുടെ മകന്‍ ആശിഷിന് ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി സിദ്ദിഖ് ആവശ്യപ്പെട്ടു.കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആശിഷിനെ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ആശുപത്രിയ്ക്കു മുന്നില്‍ ജയരാജന്‍ ഗുണ്ടകളെ നിര്‍ത്തിയിരിക്കുകയാണ്.
ആശിഷിനെ സന്ദര്‍ശിയ്ക്കാന്‍ സിപിഎം പ്രവര്‍ത്തകരെയും, മാധ്യമ പ്രവര്‍ത്തകരെയും അനുവദിക്കണം. നിസാര വകുപ്പില്‍ കേസെടുത്ത് ആശിഷിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
അച്‌ഛനൊത്ത മകനാണ് താനെന്ന് ആശിഷ് തെളിയിച്ചതായും സിദ്ദിഖ് പറഞ്ഞു.












Click it and Unblock the Notifications