സ്മാര്‍ട്ട് സിറ്റി നഷ്ടപ്പെടാന്‍ അനുവദിക്കില്ല
കൊച്ചി: കരാറിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ നടപടി സ്വീകരിയ്ക്കേണ്ടി വരുമെന്ന് സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ് ശര്‍മ്മ പറഞ്ഞു.
സ്‌മാര്‍ട് സിറ്റിയുടെ കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല.
കരാറിലെ വ്യവസ്ഥകള്‍ പാലിയ്ക്കാന്‍ സര്‍ക്കാരും ടീകോമും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ നിലപാടോ സമീപനമോ മൂലം പദ്ധതി നഷ്‌ടപ്പെടാന്‍ അനുവദിയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ടീകോമും സര്‍ക്കാരും ചര്‍ച്ച ചെയ്താണ് കരാറുണ്ടാക്കിയത്. അത് പാലിയ്ക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥരാണ്. പുതിയ പ്രശ്നം എന്തെന്ന് തനിയ്ക്കോ സര്‍ക്കാരിനോ അറിയില്ലെന്നും എസ് ശര്‍മ്മ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി ഭൂമിയുടെ സ്വതന്ത്രാവകാശ തര്‍ക്കം പരിഹരിക്കുന്നത് വരെ കൊച്ചിയിലുള്ള ടീകോമിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ടീകോം ചെയര്‍മാന്‍ ഫരീദ് അബ്ദുള്‍ റഹ്‌മാന്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications