സിറ്റിയില്‍ പണ്ഡിറ്റിന്റെ ഭാവി തുലാസില്‍
ലണ്ടന്‍: സിറ്റി ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ പദവിയില്‍ നിന്നും ഇന്ത്യന്‍ വംശജന്‍ വിക്രം പണ്ഡിറ്റ് പുറത്തേക്ക്. ഇത് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ നഷ്ട കണക്കുകള്‍ക്ക് ശേഷം അവസാന പാദത്തില്‍ ലാഭം നേടിയെങ്കിലും സിറ്റി ഗ്രൂപ്പിന്റെ സാന്പത്തിക ഭദ്രത മോശമായ സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നാണ് യുഎസ് ഭരണകൂടത്തിന്റെ നിലപാട്.
കഴിഞ്ഞദിവസം നടന്ന സിറ്റി ഗ്രൂപ്പ് വാര്‍ഷികയോഗത്തില്‍ കമ്പനിയിലെ നിക്ഷേപകര്‍ പണ്ഡിറ്റിന്റെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
സിഇഒയെ മാറ്റണമെന്ന പ്രസിഡന്‍റ് ഒബാമ അഭിപ്രായപ്പെട്ടതും പണ്ഡിറ്റിനു തിരിച്ചടിയായി. ഈ പദവിയിലേക്ക് മികച്ച ഒരാളെ കണ്ടെത്തിയാല്‍ പണ്ഡിറ്റിന് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന.
നാഗ്പുരില്‍ സ്വദേശിയായ വിക്രം പണ്ഡിറ്റ് 2007 ഡിസംബറിലാണ് സിറ്റി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യുട്ടീവ് പദവി ഏറ്റെടുത്തത്. ബാങ്ക് സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്പോഴും ലോകത്തേറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥരുടെ നിരയില്‍ പണ്ഡിറ്റിന്റെ പേരുമുണ്ടായത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications