മൂന്നാം മുന്നണിക്ക് പ്രതീക്ഷയേകി പട്നായിക്
ഭുവനേശ്വര്‍: കേന്ദ്രത്തില്‍ കോണ്‍ഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണക്കില്ലെന്ന് ബിജു ജനതാദള്‍ നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് പറഞ്ഞു. ഭുവനേശ്വറില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം മുന്നണി സ്വപ്നങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് പട്നായിക്കിന്റെ പുതിയ പ്രസ്താവന. ഒറീസയില്‍ ഇടത് കക്ഷികളുമായും എന്‍സിപിയുമായും ബിജെഡിയ്ക്ക് ഇതുവരെ സീറ്റ് ധാരണ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ തിരഞ്ഞടുപ്പിന് ശേഷം മൂന്നാം മുന്നണിയെ അധികാരത്തിലെത്തിയ്ക്കാന്‍ ഈ മൂന്ന് പാര്‍ട്ടികളും ഒന്നിയ്ക്കുമെന്നാണ് ഇത് നല്കുന്ന സൂചന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബിജെപിയുടെ പിന്തുണ ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാന്ധമാലില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന ആക്രമങ്ങളാണ് ബിജെപിയുമായി സഖ്യമവസാനിപ്പിക്കാനും എന്‍ഡിഎ മുന്നണി വിടാനും പ്രേരിപ്പിച്ചതെന്നും പട്നായിക് പറഞ്ഞു.


Click it and Unblock the Notifications