രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു
ദില്ലി:അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. കര്‍ണാടകമടക്കം 12 സംസ്ഥാനങ്ങളിലെ 140 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യമണിക്കൂറുകളില്‍ എങ്ങും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2041 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 121 വനിതാ സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടും.
ആന്ധ്രാപ്രദേശ് (20), അസം( 11) ബീഹാര്‍( 13) ഗോവ(2) ജമ്മു ആന്‍ഡ് കശ്മീര്‍(1) കര്‍ണാടക(17) മധ്യപ്രദേശ്(13) മഹാരാഷ്ട്ര (25) മണിപ്പൂര്‍(1) ഒറീസ(11) ത്രിപുര(2) ഉത്തര്‍പ്രദേശ്( 17) ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്(140), ഒറീസ(77) നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഈ ഘട്ടത്തില്‍ പൂര്‍ത്തിയാകും.
നക്സലൈറ്റുകളുടെ ആക്രമ ഭീഷണിയും മറ്റും കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങള്‍ക്ക് അടിയന്തരഘട്ടം നേരിടാനായി ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായ ബീഹാര്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നക്സലുകളെ നേരിടുന്നതിന് കൂടുതല്‍ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടപോളീംഗ് നടക്കുന്ന 141 മണ്ഡലങ്ങളില്‍ ഉള്‍ക്കൊള്ളച്ചിട്ടുള്ള ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ സീറ്റില്‍ ബുധനാഴ്ച തന്നെ വോട്ടെടുപ്പ് നടന്നിരുന്നു.
ഏപ്രില്‍ പതിനാറിന് നടന്ന ആദ്യ ഘട്ടത്തില്‍ കേരളമുള്‍പ്പെടെ 124 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 140 മണ്ഡലങ്ങളില്‍ 70 എണ്ണത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളുമാണ് കഴിഞ്ഞ തവണ വിജയിച്ചത്. 38 എണ്ണം മാത്രമാണ് ബിജെപി നേടിയിരുന്നത്.
രണ്ടാംഘട്ടത്തില്‍ 19.4 കോടി ജനങ്ങളാണ് പോളിങ് ബൂത്തുകളിലേക്ക് പോകന്നത്. 2,22,350 പോളിങ് ബൂത്തുകളിലായി 10 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലികള്‍ ഏര്‍പ്പെടും.












Click it and Unblock the Notifications