അഭയ മൈക്കിളിന്റെ ഹര്‍ജി സിജെഎം കോടതി തള്ളി
കൊച്ചി: അഭയ കേസില്‍ നാര്‍ക്കോ പരിശോധന നടത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിള്‍ നല്‍കിയ റിവ്യൂഹര്‍ജി എറണാകുളം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.
കേസില്‍ തെളിവുകള്‍ക്കായി കെടി മൈക്കിള്‍ ഉള്‍പ്പെടെ നാലുപേരെ നാര്‍ക്കോ ടെസ്റ്റിനു വിധേയമാക്കാന്‍ ഇതേ കോടതി സിബിഐക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
അഭയയുടെ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ലി, പയസ്ടെന്‍ത് കോണ്‍വെന്‍റിലെ അടുക്കളക്കാരികളായിരുന്ന അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കിയത്.
മറ്റു മൂന്നു പേര്‍ സിജെഎം ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മൈക്കിള്‍ മാത്രം സിജെഎം കോടതിയെ തന്നെ വീണ്ടും സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണു നാര്‍ക്കോ പരിശോധനയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു മൈക്കിളിന്റെ വാദം.
വിധി പറഞ്ഞ ശേഷം അതേ കോടതിയില്‍ കേസ് പുനഃപരിശോധിക്കാനാവില്ലെന്ന സിബിഐയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളിയത്.












Click it and Unblock the Notifications