Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടിക്കും സുധാകരനുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

കണ്ണൂര്‍ : പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്‌ടിക്കും, കെ സുധാകരന്‍ എംഎല്‍ എയ്ക്കുമെതിരെ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു‌. ഇരു നേതാക്കളും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കയറളം സ്വദേശി വിവി വിജയന്‍ നല്‍കിയ പരാതി സ്വീകരിച്ചാണ് ഉത്തരവ്.

ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 16ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ കെ സുധാകരന്‍ എംഎല്‍എ ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നുവെന്നും ചട്ടം ലംഘിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തി എന്നുമാണ് പരാതിക്കാരന്റെ ആരോണം.

കണ്ണൂരിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അന്വേഷണം നടത്താനാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ജനപ്രാതിനിധ്യ നിയമം 134, 136 വകുപ്പുകളുടെ ലംഘനമാണ്‌ ഇരുനേതാക്കളും നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ദിവസം തൃശൂരില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ കണ്ണൂരില്‍ കൊണ്ടുവന്നുവെന്ന ആരോപണത്തിന്‍ മേല്‍ പോലീസ് അന്വേഷണം തുടരുകയാണ്.കണ്ണൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയോട് വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ബുധനാഴ്ച നോട്ടീസ് അയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഈ രണ്ടു സംഭവങ്ങളിലും കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+