ജനതാദള്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‌കി
തിരുവനന്തപുരം: ജനതാദള്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‌കി. ചീഫ് വിപ്പ് എംകെ പ്രേമനാഥാണ് വിപ്പ് നല്‌കിയത്.
ജനതാദള്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‌ക്കുന്ന എംഎല്‍എമാരായ മാത്യു ടി തോമസിനും ജോസ് തെറ്റയിലിനും വിപ്പ് അയച്ച് കൊടുത്തിട്ടുണ്ട്. മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‌ക്കുകയാണെന്നും മന്ത്രിസഭയില്‍ ചേരാന്‍ പാര്‍ട്ടി ഉദ്ദേശിയ്‌ക്കുന്നില്ലെന്നും വിപ്പില്‍ പറയുന്നു.
വിപ്പ് ലംഘിച്ച് മന്ത്രിസഭയില്‍ ചേരുകയാണെങ്കില്‍ ഗുരുതരമായ അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്. നിയമസഭ കൂടിക്കൊണ്ടിരിയ്‌ക്കുന്ന വേളയിലാണ് സാധാരണ ഗതിയില്‍ വിപ്പിന് പ്രാധാന്യമുള്ളത്.
ഇതോടെ ഇടത് അനുകൂല ദള്‍ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സിപിഎം നീക്കത്തിന് തിരിച്ചടിയേറ്റിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications