വീരനെതിരെ ജോസ് തെറ്റയില്‍
കൊച്ചി: മന്ത്രിസ്ഥാനം വേണ്ടെന്ന് പറയാന്‍ ജനതാദള്‍ ദേശീയ നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജോസ് തെറ്റയില്‍. എന്ത് നടപടിയെടുക്കാനും വീരേന്ദ്ര കുമാറിനെ ചുമതലപ്പെടുത്തിയിട്ടില്ല.
പ്രശ്ന പരിഹാരത്തിനുള്ള നടപടികളെടുക്കാനാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അല്ലാതെ മന്ത്രിയെ വേണ്ടെന്ന് പറയാനല്ല. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടുകളില്‍ ദുരൂഹതയുണ്ടെന്നും ജോസ് തെറ്റയില്‍ ആരോപിച്ചു.
മന്ത്രിസ്ഥാനം വേണ്ടെന്നുള്ള ജനതാദള്‍ അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയേതര കാരണങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം മാത്യു ടി തോമസ് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചതോടെ അവസാനിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജിവെച്ച പ്രശ്നങ്ങളും തീര്‍ന്നു. എല്‍ഡിഎഫ് വിട്ടുപോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ജോസ് തെറ്റയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications