വിഎസിന്റെ നിലപാട് ശരി: വീരേന്ദ്ര കുമാര്‍
ബാംഗ്ലൂര്‍: ഘടകകക്ഷിയുടെ മന്ത്രിയെ തീരുമാനിയ്ക്കേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടറിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്ന് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍.
ഇക്കാര്യത്തില്‍ പിണറായി വിജയന്‍ തീരുമാനമെടുക്കേണ്ട. ഒരു പാര്‍ട്ടിയുടെ മന്ത്രിയെ തീരുമാനിക്കേണ്ടത് മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അല്ല. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ശേഷം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞേക്കും.
ആലോചിച്ചുറപ്പിച്ചതിന് ശേഷമാണ് ഞങ്ങളുടെ പ്രതിനിധിയെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിച്ചത്. ജനതാദള്‍ ഒരു കാരണവശാലും മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനം വേണമെന്ന് മുന്‍ ഗതാഗത മന്ത്ര മാത്യു ടി തോമസ് പറഞ്ഞു. മന്ത്രിസഭയില്‍ ചേരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മാത്യു ടി തോമസ് പറഞ്ഞു.












Click it and Unblock the Notifications