പുലിത്തലവന് അന്തിമ പോരാട്ടത്തില്‍

പ്രഭാകരനൊപ്പം 800 ഓളം പുലികള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് സൈന്യം കരുതുന്നത്. കടല്‍ വഴി പുലിത്തലവന് രക്ഷപെടാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ച് നാവികസേന ജാഗ്രത പാലിക്കുകയാണെന്ന് കരസേനാ മേധാവി ശരത് ഫൊന്‍സേക പറഞ്ഞു. ഏതു നിമിഷവും പ്രഭാകരനെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രഭാകരന്റെ ഒപ്പമുള്ള പുലികളില്‍നിന്ന് ശക്തമായ പ്രത്യാക്രമണം സൈന്യം നേരിടുന്നുണ്ടെന്ന് സൈനിക വക്താവ് സമ്മിതിച്ചു. അതിനിടെ യുദ്ധ മേഖലയില്‍നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടി ഇപ്പോഴും തുടരുകയാണ്.
15,000 ത്തോളം പേര് ഇപ്പോഴും പ്രദേശത്ത് ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇവരെ പുലികള്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ലങ്കന്‍ സൈന്യം ആരോപിച്ചു. രക്ഷപെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ ലക്ഷ്യമാക്കിയും പുലികള്‍ ആക്രമണം നടത്തുന്നുണ്ട്.
പ്രദേശം ഏതാനും മണിക്കൂറുകള്‍ക്കകം കീഴടക്കുമെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നയനക്കര പറഞ്ഞു. അതേ സമയം പ്രഭാകരന്റെ ഒളിത്താവളം കൃത്യമായി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications