കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിത്തലവന്‍ അന്തിമ പോരാട്ടത്തില്‍

  • By Staff
Google Oneindia Malayalam News

Prabhakaran
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ കാല്‍ നൂറ്റാണ്ടായി യുദ്ധം നയിക്കുന്ന എല്‍ടി‌ടി‌ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ഒളിസങ്കേതം സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. മുല്ലത്തീവില്‍ എട്ട് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മാത്രമായി പുലികളുടെ സ്വാധീനം ചുരുങ്ങിയതായും സര്‍ക്കാര്‍ അവകാശപ്പെട്ടു.

പ്രഭാകരനൊപ്പം 800 ഓളം പുലികള്‍ ഈ പ്രദേശത്ത്‌ ഉണ്ടെന്നാണ്‌ സൈന്യം കരുതുന്നത്‌. കടല്‍ വഴി പുലിത്തലവന്‍ രക്ഷപെടാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ച്‌ നാവികസേന ജാഗ്രത പാലിക്കുകയാണെന്ന്‌ കരസേനാ മേധാവി ശരത്‌ ഫൊന്‍സേക പറഞ്ഞു. ഏതു നിമിഷവും പ്രഭാകരനെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രഭാകരന്റെ ഒപ്പമുള്ള പുലികളില്‍നിന്ന്‌ ശക്തമായ പ്രത്യാക്രമണം സൈന്യം നേരിടുന്നുണ്ടെന്ന്‌ സൈനിക വക്താവ്‌ സമ്മിതിച്ചു. അതിനിടെ യുദ്ധ മേഖലയില്‍നിന്ന്‌ സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടി ഇപ്പോഴും തുടരുകയാണ്‌.

15,000 ത്തോളം പേര്‍ ഇപ്പോഴും പ്രദേശത്ത്‌ ഉണ്ടെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇവരെ പുലികള്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ലങ്കന്‍ സൈന്യം ആരോപിച്ചു. രക്ഷപെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ ലക്ഷ്യമാക്കിയും പുലികള്‍ ആക്രമണം നടത്തുന്നുണ്ട്‌.

പ്രദേശം ഏതാനും മണിക്കൂറുകള്‍ക്കകം കീഴടക്കുമെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നയനക്കര പറഞ്ഞു. അതേ സമയം പ്രഭാകരന്റെ ഒളിത്താവളം കൃത്യമായി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്‌ പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X