മൈക്രോസോഫ്‌റ്റിന്റെ അറ്റാദായം കുറഞ്ഞു
സാന്‍ ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ്‌വെയര്‍ കമ്പനികളിലൊന്നായ മൈക്രോസോഫ്‌റ്റിന്റെ അറ്റാദായത്തില്‍ ഇടിവ്. 23 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കന്പനിയുടെ അറ്റാദായത്തില്‍ ഇടിവ് ഉണ്ടാകുന്നത്.
വ്യാഴാഴ്‌ച പുറത്തുവന്ന പാദവാര്‍ഷിക ഫലത്തിലാണ് അറ്റാദായത്തില്‍ 32 ശതമാനത്തിന്റെ കുറവുണ്ടായതായി വ്യക്തമാക്കിയിരിക്കുന്നത്. വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഒന്നാം പാദത്തെക്കാള്‍ ആറു ശതമാനം കുറവാണിത്.
സാമ്പത്തിക മാന്ദ്യം കമ്പ്യൂട്ടറുകളുടെ വില്‍പ്പനയെ ബാധിച്ചതാണ് ഇടിവിന് കാരണമായി പറയുന്നത്. മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വില്‍പ്പന ഇതിന് മുന്പ് രണ്ടു തവണ മാത്രമാണ് കുറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഇപ്പോള്‍ വില്‍പ്പന വര്‍ദ്ധിച്ചു തുടങ്ങിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ലാഭത്തില്‍ ഇടിവ് നേരിട്ടെങ്കിലും കമ്പനിയുടെ ഓഹരികളുടെ മൂല്യത്തില്‍ കുറവ് വന്നിട്ടില്ല.












Click it and Unblock the Notifications