കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഘട്ടത്തില്‍ 55% പോളിങ്; മൂന്നാം ഘട്ടം 30ന്

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലേക്ക്‌ വ്യാഴാഴ്‌ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിലേറെ പോളിങ്‌. 12 സംസ്ഥാനങ്ങളിലെ 140 ലോക്‌സഭാ മണ്ഡലങ്ങളിലും ആന്ധ്ര, ഒറീസ്സ സംസ്ഥാനങ്ങളിലെ അവശേഷിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലുമാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌.

വോട്ടെടുപ്പ് നടന്ന ബിഹാറിലെയും ജാര്‍ഖണ്ഡിലെയും 27 മണ്ഡലങ്ങള്‍ നക്സല്‍ സാന്നിധ്യമുള്ളവയായിരുന്നു. ഇവിടങ്ങളില്‍ നടന്ന ചില അക്രമങ്ങളൊഴിച്ചാല്‍ രണ്ടാംഘട്ട വോട്ടെടുപ്പ്‌ പൊതുവെ സമാധാനപരമായിരുന്നു. ബിഹാറിലെ വൈശാലി മണ്ഡലത്തില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങളുമായി മടങ്ങുകയായിരുന്ന പോളിങ് സംഘത്തിന് അകന്പടി പോയ പോലീസ് വാഹനം കുഴിബോംബ് സ്ഫോടത്തിനലൂടെ തകര്‍ത്ത് നക്സലുകള്‍ അഞ്ച് പോലീസുകാരെ വധിച്ചു.

എന്നാല്‍ ഒന്നാംഘട്ട വോട്ടെടുപ്പിനെ അപേക്ഷിച്ച്‌ സമാധാനപരമാണ്‌ രണ്ടാംഘട്ട പോളിങ്‌. ഏപ്രില്‍ 16ന്‌ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 19 പേര്‍ നക്‌സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

ബിഹാറില്‍ 146 ബൂത്തുകളിലും ജാര്‍ഖണ്ഡില്‍ 58 ബൂത്തുകളിലും റീപോളിങ്‌ നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്‌. ആന്ധ്രയില്‍ 34 ബൂത്തുകളിലെ വോട്ടിങ്‌ യന്ത്രങ്ങള്‍ തട്ടിക്കൊണ്ടുപോയെന്നും പരാതിയുണ്ട്.

ജമ്മുകശ്‌മീരിലെ ഹസ്രത്ത്‌ബാല്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റദ്ദാക്കി. നാഷണല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്‌ ചട്ടപ്രകാരമല്ലെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്‌. ഫാറൂഖ്‌ അബ്ദുള്ളയുടെ ബന്ധു മുസ്‌തഫാ കമാലിന്റെ പത്രികയിലാണ്‌ ക്രമക്കേട്‌.

പ്രാഥമിക കണക്കനുസരിച്ച്‌ 80 ശതമാനം ജനങ്ങള്‍ സമ്മതിദാവകാശം ഉപയോഗിച്ച ത്രിപുരയിലാണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ്‌ യുപിയിലും ബിഹാറിലുമാണ്. ഇവിടങ്ങളില്‍ 44 ശതമാനം വീതമാണ് പോളിങ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മൂന്നാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 30ന് 11 സംസ്ഥാനങ്ങളിലായി 107 മണ്ഡലങ്ങളില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X