Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന്റെ പ്രായം നിര്‍ണ്ണയിക്കാന്‍ ഉത്തരവ്‌

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് സ്വദേശി അജ്‌മല്‍ അമീര്‍ കസബിന്റെ പ്രായം നിര്‍ണ്ണയിക്കാനുള്ള പരിശോധനകള്‍ നടത്താന്‍ പ്രത്യേക കോടതി ഉത്തരവിട്ടു. ദന്ത പരിശോധന അടക്കമുളളവ നടത്തിയാണ്‌ പ്രായം നിര്‍ണ്ണയിക്കുന്നത്‌. ഇതിന്റെ റിപ്പോര്‍ട്ട് ഏപ്രില്‍ 28നകം സമര്‍പ്പിയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

കസബിന്റെ പ്രായം 18 വയസിനു താഴെയാണോയെന്ന്‌ നിര്‍ണ്ണയിക്കാനാണ്‌ പരിശോധനകള്‍ നടത്തുന്നത്‌. കസബ് പ്രായപൂര്‍ത്തിയാകാത്തയാളാണെന്നും അതിനാല്‍ വിചാരണ ജുവനൈല്‍ കോടതിയില്‍ നടത്തണമെന്നും കസബിന്റെ അഭിഭാഷകന്‍ അബ്ബാസ്‌ കസ്‌മി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇക്കാര്യം കസബ് തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ വാദം അംഗീകരിച്ചിരുന്നില്ല.

പ്രായം തിട്ടപ്പെടുത്താനായി കസബിനെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ അടക്കമുള്ളവരെ വിസ്‌തരിക്കാനും പ്രത്യേക കോടതി ജഡ്‌ജി എംഎല്‍ തെഹല്യാനി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്‌ അനുമതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+