ലളിത് മോഡിക്ക് രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ്
ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ലളിത് മോഡിക്ക് രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. സാന്പത്തിക വഞ്ചനാ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മോഡി ഹൈക്കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.
വഞ്ചനാ കേസില്‍ മോഡി നേരത്തെ കോടതിയില്‍നിന്ന് ജാമ്യം എടുത്തിരുന്നു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മോഡിക്ക് ജാമ്യം നല്‍കിയത്. ജാമ്യം റദ്ദാക്കാതിരിയ്ക്കണമെങ്കില്‍ കാരണം ബോധിപ്പിയ്ക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഐപിഎല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയതോടെയാണ് മോഡി രാജ്യം വിട്ടത്.
സന്നദ്ധ സംഘടനയായ നാഗരിക് മോര്‍ച്ച നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. ഐപിഎല്‍ ആദ്യ സീസണ്‍ നടക്കുന്നതിനിടെ ജയ്പൂര്‍ നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായധനം വാഗ്‌ദാനം ചെയ്‌തതുമായി ബന്ധപ്പെട്ടതാണ് വഞ്ചനാ കേസ്.
ആറു കോടിയുടെ ചെക്ക് അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയ്‌ക്ക് മോഡി കൈമാറിയെങ്കിലും പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. ഇതിന് പുറമെ മോഡി അവഹിതി മാര്‍ഗ്ഗത്തിലൂടെ മോഡി ഭൂമി ഇടപാട് നടത്തിയെന്നും പരാതിയിലുണ്ട്.












Click it and Unblock the Notifications