Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല ചിത്രത്തിലെ അഭിനേതാക്കള്‍ പിടിയില്‍

മുംബൈ: വര്‍ഷങ്ങള്‍ക്ക് മുന്പ് വിദേശ ഇന്ത്യക്കാരന്‍ ചിത്രീകരിച്ച അശ്ലീല ചിത്രത്തില്‍ അഭിനയിച്ച മുംബൈ വെര്‍സോവ സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവരഭിനയിച്ച അശ്ലീല സിഡികള്‍ പ്രചരിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഏതാനും ആയിരങ്ങള്‍ മാത്രം പ്രതിഫലം പറ്റി മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അശ്ലീല ചിത്രത്തില്‍ അഭിനയിച്ചതെന്ന് പോലീസ് പറഞ്ഞു.

അശ്ലീല ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ കണ്ടെത്താന്‍ പോലീസിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. സ്ഥലത്തെ പ്രധാന ക്രിമിനലിന്റെ ഭാര്യ തന്നെയായിരുന്നു ഇവര്‍.

ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ഇതന്വേഷിയ്ക്കാന്‍ ഈ സ്ത്രീ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അശ്ലീല ചിത്രം സംബന്ധിച്ച കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്.

അഞ്ച് വര്‍ഷം മുന്പ് വെര്‍സോവയ്ക്കടത്തുള്ള മീരാ റോഡിലെ ഒരു ഫ്ലാറ്റിലാണ് ഇത് ചിത്രീകരിച്ചത്. ചിത്രത്തില്‍ ഒപ്പമഭിനയിച്ച രണ്ട് സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുന്പ് മരിച്ചു പോയെന്നും ഇവര്‍ പറഞ്ഞു. അശ്ലീല ചിത്രത്തിലെ അഭിനേതാവായ പുരുഷനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും മൂന്നാമത്തെ സ്ത്രീയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

അതേസമയം ചില ചിത്രങ്ങളെടുക്കാനെന്ന് പറഞ്ഞാണ് വിദേശി തങ്ങളെ സമീപിച്ചതെന്നും ഈ ചിത്രങ്ങള്‍ നീലചിത്രം നിര്‍മിയ്ക്കാന്‍ ഉപയോഗിച്ചുവെന്നുമാണ് കേസിലെ പ്രതികള്‍ പറയുന്നത്. എന്നാല്‍ ഈ വാദം വിശ്വസിയ്ക്കാന്‍ പോലീസ് തയാറായിട്ടില്ല. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് സംശയമുള്ളതായും പോലീസ് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+